മഞ്ചേരി: കുപ്പി ചോദിച്ച് വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മല കവര്‍ന്ന് കടന്നുകളഞ്ഞു. കരുമ്പ്രം ജിസ്മയില്‍ പ്രഭാകരന്റെ ഭര്യ നിര്‍മലാ കുമാരി(63)യുടെ അഞ്ചു പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. വ്യഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്‌കൂട്ടറില്‍ പെട്രോള്‍ തീര്‍െന്നന്നും ഓട്ടോറിക്ഷയില്‍ പോയി വാങ്ങാന്‍ പഴയ കുപ്പി വേണമെന്ന് പറഞ്ഞാണ് യുവാവ് വീട്ടിലെത്തിയത്.
വീടിനകത്ത് നിന്ന് കുപ്പിയെടുത്ത് തിരികെയെത്തിയ വീട്ടമ്മ മുറ്റത്ത് നില്‍ക്കുകയായിരുന്ന പ്രതിക്ക് കുപ്പി നല്‍കുമ്പോള്‍ ഇയാള്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പുറത്തേക്കോടിയ ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ മറിയുകയും സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.