ശാസ്താംകോട്ട: ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിലുള്ള വിരോധത്തില്‍ ബേക്കറി ജീവനക്കാരിയെ കടയില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍. പേരയം കുമ്പളംപള്ളിക്ക് സമീപം വൃന്ദാവനത്തില്‍ അരുണ്‍കുമാറി(30)നെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് 6.30യ്ക്കാണ് സംഭവം.
ഭരണിക്കാവിലെ ഒരു ബേക്കറിയില്‍ ജീവനക്കാരിയായ യുവതിയുമായി പ്രതിക്ക് മുന്‍പരിചയമുണ്ടായിരുന്നു. യുവതി ജോലി ചെയ്യുന്ന ബേക്കറിയിലെത്തിയ പ്രതി അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കൈയിലിരുന്ന കത്രികകൊണ്ട് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.