Advertisment

സ്വര്‍ണം ഗുളിക രൂപത്തില്‍ വിഴുങ്ങി;  കരിപ്പൂര്‍ വിമാനത്താവളത്തില്‍  യുവാവ് പിടിയില്‍

70 ലക്ഷത്തോളം വില വരുന്ന സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

New Update
7777

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തില്‍ സ്വര്‍ണം വിഴുങ്ങിയ യുവാവ് കസ്റ്റംസ് പിടിയില്‍. എടക്കര സ്വദേശി പ്രജിനാണ്  പിടിയിലായത്.

Advertisment

1,275 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം വില വരുന്ന സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Advertisment