Advertisment

വിവാഹ ചടങ്ങിനിടെ രസഗുള തീര്‍ന്നു; തര്‍ക്കം, അടിപിടി; ആറുപേര്‍ക്ക് പരിക്ക്

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. 

New Update
65666

ലക്നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെ രസഗുള തീരാന്‍ പോകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അടിപിടി. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

ആഗ്രയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ബ്രിജ്ഭാന്‍ കുശ്വാഹയുടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങിനിടെ രസഗുള തീരാറായെന്ന് ഒരാള്‍ വിളിച്ച് പറഞ്ഞതോടെ കലഹം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. 

 

Advertisment