New Update
/sathyam/media/media_files/Rgwm1u2GpZ2pPVG95C4P.jpg)
പത്തനംതിട്ട: ഏനാത്ത് എം.ജി. ജങ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു വയസുള്ള കുഞ്ഞുള്‍പ്പടെ ഒമ്പത് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരു കാറിന് തീപിടിച്ചെങ്കിലും കാര്‍ യാത്രികര്‍ തന്നെ പെട്ടെന്ന് തീയണച്ചതിനാല്‍ മറ്റപകടങ്ങള്‍ ഒഴിവായി. കാര്‍ യാത്രികരായ കോട്ടയം സ്വദേശികളായ ആബിദ (21), ഫാത്തിമ (48), സാദിക്ക് (27), അബ്ദുള്‍ സലാം (58), അബിതയുടെ ഒരു വയസുള്ള കുഞ്ഞ് എന്നിവര്‍ക്ക് പരിക്കേറ്റു.
Advertisment
എതിര്‍ ദിശയില്‍ നിന്നെത്തിയ കാറിലെ യാത്രികരായ കന്യാകുമാരി സ്വദേശികളായ അഭിലാഷ് (24), രാജേഷ് (38), കൃഷ്ണകുമാര്‍ (41), കോയമ്ബത്തൂര്‍ സ്വദേശി ദ്വാര നാഥ്(38) എന്നിവര്‍ക്കും പരിക്കേറ്റു.