Advertisment

സ്റ്റേഷനിലുള്ളില്‍ പ്രതിയുടെ പരാക്രമം; പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു, ഒടുവില്‍ പിടിയില്‍

നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

New Update
677677ttt

തിരുവനന്തപുരം: സ്റ്റേഷനിലുള്ളില്‍ ആക്രമം അഴിച്ചുവിട്ട് പ്രതി.  പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനില്‍ അനസ് ഖാന്‍ എന്ന പ്രതിയാണ് അതിക്രമം നടത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

Advertisment

മുമ്പ് അയിരൂരിലെ മൂന്ന് പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് അനസ് ഖാന്‍. ഈ സംഭവത്തില്‍ ഇയാള്‍ ഒളിവിലായിരുന്നു. ഇന്നലെ പറവൂര്‍ പോലീസ് വാഹനപരിശോധനയ്ക്കിടെ അനസ്ഖാനെ പിടികൂടി. തുടര്‍ന്ന് പറവൂര്‍ പോലീസ് പ്രതിയെ അയിരൂര്‍ പോലീസിന് കൈമാറുകയായിരുന്നു. 

രാത്രി ലോക്കപ്പിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ കത്തികൊണ്ട് പോലീസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൈവിലങ്ങുമായി ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ഒരു മണിക്കൂറിന് ശേഷം ഇയാളെ പിടികൂടി. പ്രതിക്കെതിരെ വധശ്രമക്കേസ് എടുത്തതായി പോലീസ് പറഞ്ഞു. 

 

Advertisment