തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ഗര്‍ഭിണിയായ ദന്തഡോക്ടര്‍ മരിച്ചു. മലപ്പുറം, ഇടക്കര വെസ്റ്റ് പെരുംകുളം കാര്‍കുഴിയില്‍ വീട്ടില്‍ മുംതാസാ(31)ണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. തിരുവനന്തപുരം ഡെന്റല്‍ കോളജിലെ ഓറല്‍ പതോളജി വിഭാഗത്തില്‍ ഒന്നാംവര്‍ഷ പി.ജി. വിദ്യാര്‍ത്ഥിനിയായിരുന്നു.
മൂന്നു മാസം ഗര്‍ഭിണിയായിരുന്ന മുംതാസിനെ ഡെങ്കിപ്പനി ബാധിച്ചതോടെ മൂന്നാഴ്ച മുമ്പ് എസ്.എ.ടിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം ഡെന്റല്‍ കോളജിലെ പൊതുദര്‍ശനത്തിന് ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയി. ഭര്‍ത്താവ്: ഡോ. സഫീര്‍ (പ്രഫ. എന്‍.ഐ.ടി, കോഴിക്കോട്). മക്കള്‍: ഖദീജ, നൂഹ്.