Advertisment

കടബാധ്യത: മാനന്തവാടിയില്‍ ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസാണ് മരിച്ചത്.

New Update
555511

വയനാട്: ക്ഷീര കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസാണ് മരിച്ചത്. വൈകിട്ട് നാലരയ്ക്ക് വീടിന് സമീപത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

മകന്റെ വിദ്യാഭ്യാസ വായ്പയും കുടുംബശ്രീയില്‍ നിന്നും വ്യക്തികളില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പ്പടെ കടബാധ്യതകളുണ്ടായിരുന്നതായി തോമസിന്റെ ബന്ധുക്കള്‍ പറഞ്ഞു. മറ്റൊരാളുടെ വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് തോമസിന് നോട്ടീസും ലഭിച്ചിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisment