കൊച്ചി: വൈപ്പിനില്‍ മദ്യവും പുകയില ഉത്പന്നങ്ങളുമായി വയോധിക പിടിയില്‍. മുരുക്കുംപാടം ഭൈമേല്‍ വീട്ടില്‍ ജെസി(89)യാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് എട്ടു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 211 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു.
ഉണക്കമീന്‍ കച്ചവടത്തിന്റെ മറവില്‍ മദ്യവും പുകയില ഉത്പന്നങ്ങളും വില്‍ക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.