പിറവം: വാഹനാപകടത്തില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പിറവം കക്കാട് കുരീക്കാട് മലയില്‍ വര്‍ഗീസിന്റെ മകന്‍ എല്‍ദോ(21)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മൂവാറ്റുപുഴ റോഡില്‍ മലങ്കര കത്തോലിക്കാ പള്ളിക്ക് സമീപം വളവില്‍ വച്ചായിരുന്നു അപകടം.
എല്‍ദോ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ എല്‍ദോയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പാക്കുടയിലെ കാര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു എല്‍ദോ. രാവിലെ ജോലിക്കു പോകവെയായിരുന്നു അപകടം.