New Update
/sathyam/media/media_files/eEYKiC9Zve35HRo4tlK1.jpg)
പത്തനംതിട്ട: ബലാത്സംഗ കേസ് എടുത്തതിനെത്തുടർന്ന് കടന്നു കളഞ്ഞ പ്രതി പിടിയിൽ. പത്തനംതിട്ട മെഴുവേലി സ്വദേശി ലിജു(33)വാണ് പിടിയിലായത്. നാലു മാസമായി ഇയാൾ ഒളിവിലായിരുന്നു.
Advertisment
യുവതിയെ ഉപദ്രവിച്ചതിന് സഹോദരങ്ങള്‍ ഇയാളെ മർദ്ദിച്ചിരുന്നു. ചികിത്സയിലിരിക്കെ അറസ്റ്റ് ചെയ്യുമെന്നറിഞ്ഞ് പ്രതി ഒളിവില്‍ പോകുകയായിരുന്നു.
മോഷ്ടാണെന്ന സംശയത്തില്‍ ആറന്മുള പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇലവുംതിട്ട പോലീസ് തിരയുന്ന ബലാത്സംഗ കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us