New Update
/sathyam/media/media_files/2025/11/16/oip-3-2025-11-16-15-44-05.jpg)
ഇഞ്ചി ചായ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശരീരത്തിലെ വേദന കുറയ്ക്കാനും സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
Advertisment
കൂടാതെ, ഇഞ്ചി ചായ കുടിക്കുന്നത് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുകയും ഓക്കാനം പോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കും. ഇഞ്ചി ദഹനത്തെ മെച്ചപ്പെടുത്തുകയും ദഹനക്കേട്, ഓക്കാനം, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും.
ഇഞ്ചിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധി വേദന, പേശീ വേദന, മറ്റ് വേദനകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിയില്‍ ആന്റി ഓക്‌സിഡന്റുകളും ആന്റി മൈക്രോബയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ തടയാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us