/sathyam/media/media_files/ovjGGOwtsYVF9EkCLwZu.png)
കൊല്ലം: മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണീരോടെ അബിഗേലിന്റെ അമ്മ സിജി.
കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. മാധ്യമങ്ങള്‍ക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും, പോലീസിനും, അച്ചന്‍മാര്‍ക്കും തിരുമേനിമാര്‍ക്കും നന്ദി'' -സിജി പറഞ്ഞു.
''എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ'' എന്നായിരുന്നു അബിഗേലിന്റെ സഹോദരന്‍ പറഞ്ഞത്. കൊല്ലം എസ്.എന്‍. കോളേജിലെ വിദ്യാര്‍ത്ഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുമ്പോള്‍ കുട്ടി അവശനിലയിലായിരുന്നെങ്കിലും ആരോഗ്യനില മോശമല്ലായിരുന്നു. അമ്മയും വീട്ടുകാരുമായും കുട്ടി വീഡിയോ കോളില്‍ സംസാരിച്ചു. കുട്ടിയെ താമസിയാതെ വീട്ടിലെത്തിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us