Advertisment

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...; സംസ്ഥാനത്ത് ഇന്നും  നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം

മാവേലി എകസ്പ്രസ് ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. മലബാര്‍ ഉള്‍പ്പെടെ 12 വണ്ടികള്‍ ഭാഗികമായും റദ്ദാക്കി.

New Update
56666

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം നവീകരണ ജോലി നടക്കുന്നതിനാലാണ് ശനിയും ഞായറും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മാവേലി എകസ്പ്രസ് ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. മലബാര്‍ ഉള്‍പ്പെടെ 12 വണ്ടികള്‍ ഭാഗികമായും റദ്ദാക്കി. രണ്ട് ട്രെയിനുകള്‍ കേരളത്തിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി വഴിതിരിച്ചുവിടും.

Advertisment

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

മംഗളുരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)
എറണാകുളം- ഷൊര്‍ണുര്‍ മെമു (06018)
എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ് (06448)
ദീര്‍ഘദൂര ട്രെയിനുകളായ ഗാന്ധിധാം നാഗര്‍കോവില്‍ എക്സ്പ്രസ് (16335), പൂനെ ജംഗ്ഷന്‍ കന്യാകുമാരി എക്സ്പ്രസ് (16381) എന്നിവ പൊള്ളാച്ചി  മധുരൈ വഴി തിരിച്ചുവിടും.

നാളെ റദ്ദാക്കിയ ട്രെയിനുകള്‍

തിരുവനന്തപുരം- മംഗളുരു മാവേലി എക്സ്പ്രസ് (16604)
ഷൊര്‍ണൂര്‍- എറണാകുളം മെമു (06017)
ഗുരുവായൂര്‍- എറണാകുളം ജംഗ്ഷന്‍ എക്സ്പ്രസ് (06439)
എറണാകുളം ജംഗ്ഷന്‍- കോട്ടയം എക്സ്പ്രസ് (06453)
കോട്ടയം- എറണാകുളം ജംഗ്ഷന്‍ എക്സ്പ്രസ് (06434)

 

 

Advertisment