New Update
/sathyam/media/media_files/xL1YfxZOBb8UXBgkScTX.jpg)
ആലപ്പുഴ: അമ്പലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. പുറക്കാട് പുന്തലകളത്തില്‍ പറമ്ബില്‍ സുദേവ് (42) മകന്‍ ആതിദേവ് (12) എന്നിവരാണ് മരിച്ചത്.
Advertisment
സുദേവിന്റെ ഭാര്യ വിനീതയെ(40) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രദര്‍ശനത്തിനായി പോകുന്നതിനിടെ മീന്‍ വില്‍പ്പനക്കാരന്റെ സൈക്കിളില്‍തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. അതുവഴിവന്ന ലോറി നിയന്ത്രണംവിട്ട് ഇരുവരുടെയും ശരീരത്തിലൂടെ കയറുകയായിരുന്നു.
ദേശീയ പാതയില്‍ പുറക്കാടിന് സമീപം ഇന്നു രാവിലെയായിരുന്നു അപകടം. സുദേവ് അപകടസ്ഥലത്തവച്ചു തന്നെ മരിച്ചു. മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us