/sathyam/media/media_files/JH90ajCuW9M7SaNUK3xR.jpg)
ആലപ്പുഴ: മാവേലിക്കരയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. മറ്റം ഐ.പി.സി. സഭയുടെ പാസ്റ്റര്‍ പുനലൂര്‍ സ്വദേശി സജി എബ്രഹാമാണ് പിടിയിലായത്. ഇയാള്‍ അയല്‍വീട്ടില്‍ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ഡിസംബര്‍ 14നാണ് സംഭവം. പീഡനത്തിന് ശേഷം വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പാസ്റ്റര്‍ യുവതിയെ ഭീഷണിപ്പെടുത്തി. എന്നാല്‍, യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
മാവേലിക്കര മറ്റത്തെ ഐ.പി.സി. സഭയുടെ ചര്‍ച്ചിന് സമീപത്തെ വീട്ടില്‍ വീട്ടുജോലിക്കെത്തിയതായിരുന്നു യുവതി. ഇവിടെ വച്ചാണ് സജി എബ്രഹാം യുവതിയെ പീഡനത്തിന് ഇരയാക്കിയത്. യുവതി വിശദമായ മൊഴി നല്‍കിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ആദ്യം പോലീസ് തയാറായില്ല. ഇതോടെ യുവതി ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയുമായിരുന്നു.
എന്നിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസില്‍ രണ്ടാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പെലീസിനോട് നിര്‍ദേശിച്ചു. ഇതോടെയാണ് മാവേലിക്കര പൊലീസ് സജി എബ്രഹാമിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പീഡനത്തിനിരയായ സ്ത്രീ നേരിട്ട് പരാതിപ്പെട്ടിട്ടും പൊലീസ് പ്രതിയെ പിടികൂടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെന്നും കേസ് ഒതുക്കാനാണ് ശ്രമിച്ചതെന്നും യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us