ആലപ്പുഴ: വള്ളികുന്നത്ത് പീഡനക്കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി വീണ്ടും പീഡനശ്രമം നടത്തിയയാള്‍ അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്പബിശേരില്‍ സലിമാണ് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാളെ വള്ളികുന്നം പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തിരുന്നു.
ജയിലിലായിരുന്ന ഇയാള്‍ രണ്ടാഴ്ച മുന്‍പ് ജാമ്യത്തിലിറങ്ങി ഇതേ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വീണ്ടും അറസ്റ്റിലായത്.
ഇയാള്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.