പാലക്കാട് കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക്  യാത്രക്കാരായ ദമ്പതികള്‍ക്കും മകനും പരിക്ക്

മഞ്ഞളൂര്‍ വെട്ടുകാട്ടില്‍ രത്‌നാകരന്‍, ഭാര്യ രമണി, മകന്‍ ഐപിന്‍ ദേവ് (5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

New Update
4335353

പാലക്കാട്: കുഴല്‍മന്ദത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്കും മകനും പരിക്കേറ്റു. മഞ്ഞളൂര്‍ വെട്ടുകാട്ടില്‍ രത്‌നാകരന്‍, ഭാര്യ രമണി, മകന്‍ ഐപിന്‍ ദേവ് (5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

Advertisment

പന്നിക്കോട്-കണ്ണാടി റോഡില്‍ തില്ലങ്കാടിനും പന്നിക്കോടിനും ഇടയില്‍ വെച്ചാണ് അപകടമുണ്ടായത്. നെന്മാറയിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ പാഞ്ഞുവന്ന കാട്ടുപന്നിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. 

കഴിഞ്ഞ ദിവസം രാത്രി 7.30നായിരുന്നു സംഭവം. അപകടത്തില്‍ രത്‌നാകരന്റെ ഇടത് കൈയിലെ എല്ല് പൊട്ടിയിട്ടുണ്ട്. തുടര്‍ന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Advertisment