ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/Jt0lwu1l0pTwH3ZbYrGA.jpg)
തിരുവനന്തപുരം: വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയില്‍ തീപിടിച്ച് വന്‍ നാശനഷ്ടം. ആറ്റിങ്ങല്‍ കിഴക്കേമൂലയില്‍ പ്രവര്‍ത്തിക്കുന്ന ബഡാബസാര്‍ എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Advertisment
ഇന്ന് രാത്രിയാണ് സംഭവം. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങല്‍ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. ബഡാബസാര്‍ കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിലാണ് സംഭരണകേന്ദ്രമുള്ളത്. പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സംഭരണശാലയുടെ സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.