New Update
/sathyam/media/media_files/plL2PefIaCUKYr9s78uQ.jpg)
ചാരുമൂട്: അജ്ഞാത ജീവിയുടെ കടിയേറ്റ് 84 കോഴികള്‍ ചത്തു. താമരക്കുളം പച്ചക്കാട് ചിത്തിര നിവാസില്‍ വിധവയായ ജഗദമ്മയുടെ കോഴികളാണ് ചത്തത്. കഴിഞ്ഞ ദിവസം രാത്രിയിലിണ് സംഭവം. കൂട്ടിലടച്ചിരുന്ന കോഴികളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്.
Advertisment
മുട്ടയിട്ട് തുടങ്ങിയ കോഴികളായിരുന്നു ഏറെയും. ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ച 20 ഇടത്തരം കോഴികളും കൂട്ടത്തിലുണ്ടായിരുന്നു. ഇവിടെ രണ്ട് ദിവസം മുമ്പ് പകല്‍ മൂന്ന് ആടുകളെ നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us