മഷിനോട്ടത്തിനെന്ന വ്യാജേനയെത്തി; പറവൂരില്‍  ജ്യോത്സ്യനെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന  പ്രതികള്‍ക്ക് മൂന്നരവര്‍ഷം തടവ്

ഇരുവരും പതിനായിരം രൂപ വീതം പിഴയുമൊടുക്കണം.

New Update
577777

പറവൂര്‍: മഷിനോട്ടക്കാരനായ ജ്യോത്സ്യനെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികളെ പറവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നരവര്‍ഷം തടവിന് ശിക്ഷിച്ചു

Advertisment

 അമ്പലപ്പുഴ ആര്യാട് പക്കാളിച്ചിറ വീട്ടില്‍ രാജേഷ് (46), ചങ്ങനാശേരി പെരുന്ന കുന്നേല്‍പുത്തുപറമ്പില്‍ അജിത്കുമാര്‍ (40) എന്നിവര്‍ക്കാണ് മജിസ്ട്രേറ്റ് ആര്‍. പ്രലിന്‍ ശിക്ഷ വിധിച്ചത്. ഇരുവരും പതിനായിരം രൂപ വീതം പിഴയുമൊടുക്കണം.

2022 നവംബര്‍ ഒന്നിനായിരുന്നു സംഭവം. പെരുവാരം ക്ഷേത്രത്തിന് പടിഞ്ഞാറെ നടയില്‍ മഷിനോട്ടം നടത്തുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിജയന്റെ ജ്യോതിഷകേന്ദ്രത്തില്‍ മഷിനോട്ടത്തിനെന്ന വ്യാജേനയാണ് പ്രതികള്‍ എത്തിയത്. 

ഇരുവരും ചേര്‍ന്ന് വിജയനെ തോര്‍ത്തുകൊണ്ട് കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ചവശനാക്കി. കൈവശമുണ്ടായിരുന്ന എട്ട് പവന്റെ ആഭരണങ്ങള്‍ കവര്‍ന്നശേഷം കടന്നുകളയുകയായിരുന്നു. എസ്.ഐയായിരുന്ന പ്രശാന്ത് പി. നായരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ലെനിന്‍ പി. സുകുമാരന്‍ ഹാജരായി.

Advertisment