New Update
/sathyam/media/media_files/8v2C9wpuvsgFuNoFqYQh.jpg)
അഞ്ചാലുംമൂട്: മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. പനയം ചെമ്മക്കാട് ഇടയിലവീട്ടില്‍ ഷാജി (സജി 53), മകന്‍ അബിന്‍ (ഉണ്ണിക്കുട്ടന്‍ 22) എന്നിവരാണ് പിടിയിലായത്.
Advertisment
സമീപവാസിയായ പ്രമോദിനെയാണ് ഇവര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞമാസം സജി പ്രതിയായ ഒരു കേസില്‍ സജിക്കെതിരെ പ്രമോദ് മൊഴി നല്‍കിയെന്ന വിരോധത്തിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞദിവസം ചെമ്മക്കാട് വായനശാലയുടെ സമീപത്തുവച്ച് സജിയും മകനും ചേര്‍ന്ന് ബൈക്കിലെത്തിയ പ്രമോദിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും കത്രികകൊണ്ട് വയറ്റില്‍ കുത്തുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രമോദിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us