കൊരട്ടി: ദേശീയപാതയിലെ ചിറങ്ങര സിഗ്നല്‍ ജങ്ഷനില്‍ ടോറസ് ലോറി ദേഹത്ത് കയറി ബൈക്ക് യാത്രികന്‍ മരിച്ചു. റിട്ട. നേവി ഉദ്യോഗസ്ഥന്‍ പാലക്കാട് കിഴക്കന്‍ചേരി കൊടുമ്പാലയില്‍ താമസിക്കുന്ന ആലപ്പുഴ കരീലക്കുളങ്ങര മലമേല്‍ഭാഗം സ്വദേശി വാലുവിള കിഴക്കേതില്‍ മോഹന്‍കുമാറാ(60)ണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയ്ക്ക് അങ്കമാലി ഭാഗത്തേക്കുള്ള ട്രാക്കിലായിരുന്നു സംഭവം. ഇരുവാഹനങ്ങളും സിഗ്നല്‍ കടന്നു വരുമ്പോള്‍ ടോറസ് ലോറി തട്ടിയതിനെത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് ലോറിയുടെ അടിയിലേക്ക് വീഴുകയും പിന്‍ചക്രം പിന്‍ചക്രം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. എറണാകുളത്ത് നിന്ന് മകളെ കാണാന്‍ പോകവെയായിരുന്നു അപകടം. സംസ്‌കാരം നടത്തി.