Advertisment

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിന് പിന്നാലെ അമ്മാവനും ആത്മഹത്യ ചെയ്ത നിലയില്‍

സഹോദരിയുടെ മകന്‍ മരിച്ചതിലുള്ള മനോവിഷമം കൊണ്ടുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

New Update
56666

തിരുവനന്തപുരം: തിരുവനന്തപുരം പാച്ചല്ലൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിന് പിന്നാലെ കുട്ടിയുടെ അമ്മാവനും ജീവനൊടുക്കി. ഇന്നലെ മരിച്ച സഞ്ജയ്യുടെ അമ്മയുടെ സഹോദരന്‍ രതീഷിനെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സഹോദരിയുടെ മകന്‍ മരിച്ചതിലുള്ള മനോവിഷമം കൊണ്ടുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Advertisment

തിരുവനന്തപുരം പാച്ചല്ലൂരില്‍ താമസിക്കുന്ന സരിതയുടെ മകനും വാഴമുട്ടം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ സഞ്ജയാണ് ഇന്നലെ മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. അമ്മ വഴക്ക് പറഞ്ഞതിനെത്തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

അച്ഛന്‍ ഉപേക്ഷിച്ച് പോയ ശേഷം രതീഷായിരുന്നു സഞ്ജയിയെ വളര്‍ത്തിയിരുന്നത്. രതീഷ് വേറെ വിവാഹം കഴിച്ചിരുന്നുമില്ല. അതിനാല്‍ സഞ്ജയുടെ മരണത്തില്‍ മനംനൊന്താണ് രതീഷിന്റെ ആത്മഹത്യയെന്നാണ് വീട്ടുകാര്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 

Advertisment