കൊച്ചി: ആഢംബര ഹോട്ടലുകളില്‍ താമസിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം കൊച്ചിയില്‍ അറസ്റ്റില്‍.
കൊല്ലം ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശേരി ധര്‍മ്മടം സ്വദേശിനി മൃദുല എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷ് ഓയിലും പിടിച്ചെടുത്തു.
മയക്കുമരുന്നും അത് തൂക്കി വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് ഡിജിറ്റല്‍ വെയിംഗ് മെഷീനും പിടികൂടി. കടവന്ത്രയിലെ ആഢംബര ഹോട്ടലില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ആഢംബര ഹോട്ടലുകളില്‍ മുറിയെടുത്ത് വലിയ സാമ്പത്തിക ശേഷിയുള്ള ഇടപടുകാരെ കണ്ടെത്തിയാണ് സംഘം മയക്കുമരുന്ന് വിറ്റിരുന്നത്.