മട്ടാഞ്ചേരി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ശേഖരിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്ത അന്യസംസ്ഥാത്തൊഴിലാളി അറസ്റ്റില്‍.
പശ്ചിമബംഗാള്‍ സ്വദേശി റഫീഖ് ആല(25)മാണ് അറസ്റ്റിലായത്. പനയപ്പള്ളിയിലെ ഹോട്ടല്‍ ജീവനക്കാരനാണ് ഇയാള്‍. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.