Advertisment

യു.കെയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ  യുവാവിന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

അതിരമ്പുഴ കോട്ടയ്ക്കുപുറം മാവേലിനഗര്‍ ചിറമുഖത്ത് ജോയിയുടെ മകന്‍ രഞ്ജിത്ത് ജോസഫാ(35)ണ് മരിച്ചത്. 

New Update
566566

ഏറ്റുമാനൂര്‍: ഒരേ ദിശയില്‍ സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അതിരമ്പുഴ കോട്ടയ്ക്കുപുറം മാവേലിനഗര്‍ ചിറമുഖത്ത് ജോയിയുടെ മകന്‍ രഞ്ജിത്ത് ജോസഫാ(35)ണ് മരിച്ചത്. 

Advertisment

ഇന്നലെ വൈകുന്നേരം അതിരമ്പുഴ-പാറോലിക്കല്‍ റോഡില്‍ പാറോലിക്കല്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം. ഇരു ബൈക്കുകളുടെയും ഹാന്‍ഡിലുകള്‍ തമ്മില്‍ ഉരസുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ പോസ്റ്റില്‍ ഇടിച്ചാണ് രഞ്ജിത്തിന് ഗുരുതര പരിക്കേറ്റത്. 

നാട്ടുകാര്‍ ഉടന്‍തന്നെ രഞ്ജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെ~ങ്കിലും രക്ഷിക്കാനായില്ല. യു.കെയില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഭാര്യ: റിയ. മകള്‍: ഇസബെല്ല. അമ്മ: ത്രേസ്യാമ്മ. സംസ്‌കാരം പിന്നീട്. 

 

 

 

 

 

Advertisment