Advertisment

വെള്ളം കൊടുക്കാനെത്തിയ ഉടമ കാണുന്നത് ചതുപ്പില്‍ കഴുത്തൊപ്പം മുങ്ങിനില്‍ക്കുന്ന ഗര്‍ഭിണി പശുവിനെ; സാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

ആര്യക്കര കിഴക്ക് കപ്പലുമാവുങ്കല്‍ എല്‍സമ്മയുടെ പശുവാണ് ചതുപ്പില്‍ വീണത്. 

New Update
3454566

മുഹമ്മ: ചതുപ്പില്‍ വീണ ഗര്‍ഭിണിയായ പശുവിനെ സാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ്. ആര്യക്കര കിഴക്ക് കപ്പലുമാവുങ്കല്‍ എല്‍സമ്മയുടെ പശുവാണ് ചതുപ്പില്‍ വീണത്. 

Advertisment

ഇന്നലെ രാവിലെ പുല്‍പ്പടര്‍പ്പില്‍ കെട്ടിയിട്ടാണ് ഉടമ പോയത്. ഉച്ചയ്ക്ക് വെള്ളം കൊടുക്കാനെത്തിയപ്പോഴാണ് പശു ചതുപ്പില്‍ കഴുത്തൊപ്പം താഴ്ന്ന് നില്‍ക്കുന്നത് കണ്ടത്.

എല്‍സമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പശുവിനെ കരയ്ക്ക് കയറ്റാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി. ഫയര്‍ ഗ്രേഡ് അസിസ്റ്റന്റുമാരായ കെ. എസ്. സുബിന്‍, രാജേഷ്, അജ്മല്‍, ജസ്റ്റിന്‍ എന്നിവരും നാട്ടുകാരും ചേര്‍ന്ന് ചതുപ്പിലിറങ്ങി പശുവിനെ രക്ഷിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.

Advertisment