Advertisment

പാലാ-പൊന്‍കുന്നം റോഡിലെ ഓടകൾ ചെളിയും മണ്ണും നിറഞ്ഞു കാടുമൂടി, രണ്ടാംമൈല്‍ ബസ് സ്‌റ്റോപ്പില്‍ ദുരിതമായി വെള്ളക്കെട്ട്; വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാർ ദുരിതത്തിൽ

സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാരാണ് ഈ വെയ്റ്റിങ് ഷെഡ് ഉപയോഗിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
2333444555

പൊൻകുന്നം: പാലാ - പൊന്‍കുന്നം റോഡിലെ ഓടകൾ ചെളിയും മണ്ണും നിറഞ്ഞു കാടുമൂടി. മഴ ശക്തമായാൽ പ്രധാന ജങ്ഷനിലടക്കം വെള്ളക്കെട്ട്.

Advertisment

രണ്ടാം മൈലിലെ വെയ്റ്റിങ് ഷെഡിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടാണ് യാത്രക്കാര്‍ക്ക് കൂടുതൽ ദുരിതമാകുന്നത്. മാലിന്യങ്ങളും മണ്ണും നിറഞ്ഞ് ഓട മൂടിയതാണ് ഈ വെള്ളക്കെട്ടിന് കാരണം. ഓടയില്‍ നിറഞ്ഞ മണ്ണിന് മുകളില്‍ നിറഞ്ഞ കാടും വള്ളിപടര്‍പ്പുകളും റോഡിലേക്ക് കൂടി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ചെറിയ മഴ പെയ്താല്‍ തന്നെ വെയ്റ്റിങ് ഷെഡിനോട് ചേര്‍ന്ന് വെള്ളക്കെട്ടും ചെളിയും നിറയുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാരാണ് ഈ വെയ്റ്റിങ് ഷെഡ് ഉപയോഗിക്കുന്നത്.

മഴ ദിവസങ്ങളില്‍ ബസിലേക്ക് കയറാന്‍ പോലും സാധിക്കാത്ത തരത്തിലാണ് റോഡില്‍ വെള്ളവും ചെളിയും നിറയുന്നത്. ഈ സാഹചര്യം മൂലം വെയ്റ്റിങ് ഷെഡിലേക്ക് കയറാന്‍ പോലും സാധിക്കാതെ റോഡിലേക്ക് ഇറങ്ങി നില്‍ക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍.

ചെറിയ വാഹനങ്ങള്‍ റോഡിന്റെ അരികിലേക്ക് ചേര്‍ത്ത് നിര്‍ത്താനും പലപ്പോഴും സാധിക്കാത്ത അവസ്ഥയാണ്. കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. അധികൃതര്‍ എത്രയും വേഗം ഈ ദുരിതത്തിന് പരിഹാരം കാണണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുകയാണ്.

Advertisment