/sathyam/media/media_files/fMLZ2LyUeddUjLdqimFJ.jpg)
പാലക്കാട്: വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെയും പാലക്കാട് മെഡിട്രീന ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സുന്ദരംകോളനി സോളിഡാരിറ്റി സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭ കൗണ്‍സിലറും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റുമായ എം. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം ജനക്ഷേമമാകണമെന്നും ചെറുപ്പക്കാര്‍ക്കിടയില്‍ സേവനമനോഭാവം വളര്‍ത്താന്‍ ശ്രമിക്കണമെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ കഴിയുന്നവര്‍ക്കേ യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകനാവാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി. അബ്ദുള്‍ ഹക്കിം അധ്യക്ഷത വഹിച്ചു. മെഡിട്രീന ഹോസ്പിറ്റലിലെ ഡോക്ടര്‍ മാത്യു ഡേവിഡ്, ഡോ. വിദ്യാ ജി. പിഷാരടി, ഡോ. ഇമാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ റിയാസ് മേലേടത്ത് സ്വാഗതവും മെഡിട്രീന ഹോസ്പിറ്റല്‍ പി.ആര്‍.ഒ. അജീഷ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us