New Update
/sathyam/media/media_files/vvRKSTgYPG61CrvgH2bH.jpg)
നിലമ്പൂര്‍: കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ വല്ലപ്പുഴ ചാലിയിലെ തൊട്ടിയന്‍ വീട്ടില്‍ ഫെബി(24)നാണ് പിടിയിലായത്. ഇയാളില്‍ നിന്നും 33.5 ഗ്രാം കഞ്ചാവ് പിടികൂടി. കേസ് നടപടിക്കിടെ കൂട്ടുപ്രതിയായ നിലമ്പൂര്‍ ഏനാന്തി വളനൊടി വിഷ്ണു ഓടിരക്ഷപ്പെട്ടു.
Advertisment
ഇയാളെ പിടികൂടാനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ എ.ആര്‍. രതീഷും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കേസ് രേഖകള്‍ തയാറാക്കി തുടര്‍നടപടികള്‍ക്കായി ഒന്നാം പ്രതിയെയും തൊണ്ടികളും നിലമ്പൂര്‍ റേഞ്ച് ഓഫീസിന് കൈമാറി. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.പി. സുരേഷ് ബാബു, പ്രിവന്റീവ് ഓഫിസര്‍ പി.കെ. പ്രശാന്ത്, ഡ്രൈവര്‍ മഹമൂദ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us