Advertisment

നിക്ഷേപ തട്ടിപ്പ്: നൂറുകോടിയോളം തട്ടി ഉടമകള്‍ മുങ്ങി;  തിരുവല്ലയില്‍ ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി

 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് നിക്ഷേപകര്‍ ആരോപിച്ചു. ചിലര്‍ ഒരു കോടി രൂപ വരെ നിക്ഷേപിച്ചിട്ടുണ്ട്.

New Update
545555

പത്തനംതിട്ട: നിക്ഷേപ തട്ടിപ്പ് നടത്തിയ തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി.  100 കോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഥാപനം അടച്ച് നാലു ഉടമകളും മുങ്ങിയതായി പോലീസ് പറഞ്ഞു. സ്ഥാപനത്തിനെതിരെ ജീവനക്കാരും പരാതിയുമായി രംഗത്തെത്തി.

Advertisment

വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമാണിത്. നിരവധിയാളുകള്‍ പണവും സ്വര്‍ണവും നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ഒന്നാം തീയതി മുതലാണ് സ്ഥാപനം പ്രവര്‍ത്തിക്കാതെ വന്നത്. 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് നിക്ഷേപകര്‍ ആരോപിച്ചു. ചിലര്‍ ഒരു കോടി രൂപ വരെ നിക്ഷേപിച്ചിട്ടുണ്ട്. 50 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സ്ഥാപനമായത് കൊണ്ടാണ് പണം നിക്ഷേപിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഇതിന്റെ ഉടമകള്‍. കുടുംബത്തിലെ പഴയ തലമുറയില്‍പ്പെട്ടവരാണ് സ്ഥാപനം തുടങ്ങിയത്. നിലവില്‍ ഫോണ്‍ ചെയ്താലും ആരും എടുക്കാറില്ലെന്നും നിക്ഷേപകര്‍ പറയുന്നു.

Advertisment