ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുകയറി അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊട്ടിയംപറക്കുളം വയലില്‍ പുത്തന്‍വീട്ടില്‍ നാസിം(22), സജാദ് (22) എന്നിവരാണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
3535535

കൊട്ടിയം: ബൈക്ക് നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ മരിച്ചു. കൊട്ടിയംപറക്കുളം വയലില്‍ പുത്തന്‍വീട്ടില്‍ നാസിം(22), സജാദ് (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉമയനല്ലൂര്‍ ഏലാ റോഡിലായിരുന്നു അപകടം. മയ്യനാട്ട് ഉത്സവംകണ്ടു മടങ്ങവെ ഇവര്‍ സഞ്ചരിച്ച ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു.

Advertisment

Advertisment