ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു

പുറക്കാട് മുതല്‍ ഏതാണ്ട് 300 മീറ്റര്‍ തോട്ടപ്പള്ളി ഭാഗത്തേക്കാണ് ഉള്‍വലിഞ്ഞത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
436565464

ആലപ്പുഴ: പുറക്കാട് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. ഇന്ന് രാവിലെ ആറര മുതലാണ് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതല്‍ ഏതാണ്ട് 300 മീറ്റര്‍ തോട്ടപ്പള്ളി ഭാഗത്തേക്കാണ് ഉള്‍വലിഞ്ഞത്. ഈ ഭാഗത്ത് ഉള്‍വലിയല്‍ പ്രതിഭാസം നേരത്തെയുമുണ്ടായിട്ടുണ്ട്. 

Advertisment

തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്. ഇതിനാല്‍ ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ചാകരയുള്ള  അവസരങ്ങളിലാണ് സാധാരണ കടല്‍ ഉള്‍വലിയുന്നത് കണ്ടിട്ടുള്ളതെന്നും ഈ സാഹചര്യം ഇടയ്ക്കുണ്ടാകാറുണ്ടെന്നും അവര്‍ പറഞ്ഞു. 

Advertisment