/sathyam/media/media_files/j2sNHiAt40IeKNnoNQ34.jpg)
ഇരിട്ടി: അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മദ്യപിച്ചെത്തിയ പ്രതി അയല്‍വാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ സുബാഷി(36)ന് ഗുരുതര പൊള്ളലേറ്റു.
മുഖത്തും ശരീരഭാഗത്തും പൊള്ളലേറ്റ സുഭാഷിനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുബാഷിന്റെ അയല്‍വാസി മുനീറാ(32)ണ് ആസിഡ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. സംഭവ സമയം സമീപത്തുണ്ടായിരുന്ന ആര്യ (5), വിജേഷ് (12), ശിവകുമാര്‍ (22), ജാനു (35), ശോഭ (45), സോമന്‍ (70) എന്നിവര്‍ക്കും പരിക്കേറ്റു.
ഇവര്‍ക്ക് ഇരിട്ടി താലൂക് ആശുപത്രിയില്‍ ചികിത്സ നല്‍കി. മുനീര്‍ ജില്ലക്ക് അകത്തും പുറത്തും നിരവധി മോഷണകേസുകളിലെ പ്രതിയാണ്. വര്‍ഷങ്ങളായി കോളനിയിലെ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയാണ് ഇയാള്‍. മദ്യപിച്ചെത്തിയ പ്രതി മുമ്പും കോളനിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us