Advertisment

കാര്‍ ബൈക്കിലിടിച്ച് അപകടം; ബൈക്ക്  യാത്രികരായ യുവാക്കള്‍ക്ക് പരിക്ക്

. ടോറസിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

New Update
65666

പെരുവ: ടോറസ് ലോറിയെ മറികടന്നെത്തിയ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. മരങ്ങോലി പുത്തന്‍കണ്ടത്തില്‍ ആല്‍ബിന്‍ (24), മരങ്ങോലി വരിപ്പാക്കുന്നേല്‍ ഷാലു (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പൊതിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

ഇന്നലെ ഉച്ചകഴിഞ്ഞ് പെരുവ-ഇലഞ്ഞി റോഡില്‍ മറ്റപ്പിള്ളിക്കുന്നിന് സമീപം അപകടം നടന്നത്. പെരുവയില്‍ നിന്ന് ഇലഞ്ഞി ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികര്‍. 

ഇടുക്കിയില്‍ നിന്ന് പൊതി ആശുപത്രിയിലെ ജീവനക്കാരിയായ മകളെ കാണാനെത്തിയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ടോറസിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

 

Advertisment