ഓമശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ഉടുമുണ്ട് പറിച്ചെടുത്ത് തലയില്‍ മുണ്ടിട്ട് മൂടി കവര്‍ച്ച; സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്

മാങ്ങാപ്പൊയിലിലെ എച്ച്.പി.സി.എല്‍. പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്. 

New Update
677

കോഴിക്കോട്: ഓമശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം കവര്‍ച്ച. മാങ്ങാപ്പൊയിലിലെ എച്ച്.പി.സി.എല്‍. പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം.

Advertisment

സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കവര്‍ച്ച നടത്തുന്നതിന്റെയും തുടര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെടുന്നതുമാണ് ദൃശ്യങ്ങളില്‍. മൂന്ന് യുവാക്കളാണ് പെട്രോള്‍ പമ്പിലെത്തിയത്. ഒരാള്‍ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറിയപ്പോള്‍ അടുത്തയാള്‍  ഉടുമുണ്ട് പറിച്ചെടുത്ത്  തലയില്‍ മുണ്ടിട്ട് മൂടി പണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. 

പതിനായിരം രൂപ നഷ്ടപ്പെട്ടതായി പമ്പ് ഉടമ പറഞ്ഞു. പമ്പ് ജീവനക്കാര്‍ മുക്കം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

 

Advertisment