കോഴിക്കോട്: 36 കിലോമീറ്റര്‍ നിര്‍ത്താതെ നടന്ന് ചെണ്ട കൊട്ടി റൊക്കോര്‍ഡ് സ്വന്തമാക്കി വിഷ്ണു ഒടുമ്പ്ര. ഒമ്പത് മണിക്കൂര്‍ 29 മിനുട്ടാണ് തുടര്‍ച്ചയായി നടന്ന് വിഷ്ണു ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് കൈവരിച്ചത്.
'ചെണ്ട കൊട്ടല്‍ യജ്ഞവും നടത്തവും' എന്നതിലാണ് വിഷ്ണുവിന്റെ പുതിയ റെക്കോര്‍ഡ്. ചെണ്ടയില്‍ വ്യത്യസ്തത കൊണ്ടുവന്ന് മൂന്നാമത്തെ തവണയാണ് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് വിഷ്ണുവിന്റെ കൈപ്പിടിയിലെത്തുന്നത്.
2022 ജനുവരിയില്‍ 17 മുതല്‍ 21 വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ 104 മണിക്കൂര്‍ തുടര്‍ച്ചയായി ചെണ്ട കൊട്ടിയാണ് വിഷ്ണു ആദ്യ റെക്കോര്‍ഡ് നേടിയത്. 2023 മെയ് 13ന് ഒളവണ്ണ പഞ്ചായത്ത് ഇ.എം.എസ്. ഹാളില്‍ വച്ച് ഒരു മിനിറ്റില്‍ 704 തവണ ചെണ്ട കൊട്ടി ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് രണ്ടാമതും കൈവരിച്ചു. ഒടുമ്പ്ര തിരുത്തിത്താഴത്ത് ടി.ടി. സ്വാമി പ്രസാദ്-എം. ദീപ ദമ്പതികളുടെ മകനാണ് വിഷ്ണു. വിനായക് സഹോദരന്: വിനായക്.
ജോസ്, പീറ്റര്‍ എന്നീ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് പ്രതിനിധികളാണ് പരിശോധനയ്ക്കെത്തിയത്. മൂന്ന് തവണ ലോക റെക്കോര്‍ഡ് നേടുകയെന്ന് പറയുന്നത് നിസാര കാര്യമല്ലെന്നും അപൂര്‍വത്തില്‍ അപൂര്‍വമായിട്ടാണ് ഒരു വ്യക്തി മൂന്ന് ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് റെക്കോര്‍ഡ് പ്രഖ്യാപനത്തിനിടെ ജോസ് പറഞ്ഞു.