Advertisment

ബന്ധുവീട്ടിലെത്തിയപ്പോള്‍ പ്രസവവേദന; ആശുപത്രിയിലേക്ക് കൊണ്ടുപോകവെ  ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

മൂഴിയാര്‍ സ്വദേശി ബീനയാണ് ആംബുലന്‍സില്‍ കുഞ്ഞന് ജന്മം നല്‍കിയത്. 

New Update
566666

പത്തനംതിട്ട: പത്തനംതിട്ട കൊക്കാത്തോട്ടില്‍ ആശുപത്രിയില്‍ലേക്ക് കൊണ്ടുപോകുംവഴി ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മൂഴിയാര്‍ സ്വദേശി ബീനയാണ് ആംബുലന്‍സില്‍ കുഞ്ഞന് ജന്മം നല്‍കിയത്. 

Advertisment

കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിലെത്തിയ ഇവര്‍ക്ക് പ്രസവവേദനയുണ്ടാകുകയും വിവരമറിഞ്ഞ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ ഉടന്‍ 108 ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഇതിനിടെ യുവതി പ്രസവിക്കുകയായിരുന്നു. 

തുടര്‍ന്ന് യുവതിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Advertisment