വിവാഹ സല്‍ക്കാരത്തിനിടെ ഗാനമേളയ്ക്കിടെ ഡാന്‍സ് ചെയ്തു;  വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടയടി; പിടിച്ചുമാറ്റിയ നാട്ടുകാര്‍ക്കും നേരെയും പൊതിരെ തല്ല്

ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെന്റിനറി മെമ്മോറിയല്‍ ഹാളിലാണ് സംഭവം. 

New Update
57677

തിരുവനന്തപുരം: വിവാഹ സല്‍ക്കാരത്തിനിടയില്‍ ഗാനമേളയ്ക്കിടയില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ കലഹം. പിടിച്ചുമാറ്റാന്‍ ചെന്ന നാട്ടുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെന്റിനറി മെമ്മോറിയല്‍ ഹാളിലാണ് സംഭവം. 

Advertisment

ഓഡിറ്റോറിയത്തില്‍ ഗാനമേള നടന്നിരുന്നു. ഇതോടെ പാട്ടിനൊപ്പം 
ഒരു സംഘം ആളുകള്‍ ഡാന്‍സ് കളിച്ചതോടെയാണ് കലഹം തുടങ്ങിയത്.  ഡാന്‍സ് കളിക്കരുതെന്ന് ഒരു വിഭാഗം എതിര്‍ത്തു. ഇതോടെ വധുവിന്റെയും വരന്റെയും ഭാഗത്തുള്ളവര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. 

വിവരമറിഞ്ഞ് പോലീസ് എത്തുംമുമ്പേ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നും പരാതിയുണ്ടായാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ബാലരാമപുരം പോലീസ് പറഞ്ഞു.

Advertisment