മഞ്ചേരി: പയ്യനാട് കാരേപറമ്പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മമ്പാട് സ്വദേശി വല്ലാഞ്ചിറ വീട്ടില്‍ ബഷീറിന്റെ മകന്‍ അബ്ദുല്‍ ബാസിത്താ(30)ണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്കായിരുന്നു അപകടം. നാട്ടുകാര്‍ ചേര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.