Advertisment

ഭക്ഷണത്തില്‍ മുടി; തടവുകാരന്റെ  ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ജയില്‍ ഉദ്യോഗസ്ഥന്‍;   മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

ഗുരുതര പൊള്ളലേറ്റ ലിയോണ്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

New Update
67777

തിരുവനന്തപുരം: പ്രഭാത ഭക്ഷണത്തില്‍ മുടി കണ്ടതിനെ ചോദ്യം ചെയ്ത ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നയാളുടെ ശരീരത്തില്‍  ജയില്‍ ഉദ്യോഗസ്ഥന്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.

Advertisment

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു. 

കഴിഞ്ഞ 10നാണ് സംഭവം. നാലു മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സിന്റെ ദേഹത്താണ് ചൂടുവെള്ളമൊഴിച്ചത്. ഗുരുതര പൊള്ളലേറ്റ ലിയോണ്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

 

Advertisment