Advertisment

നെടുമങ്ങാട് മദ്രസയിലെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മൂന്ന് ഉസ്താദുമാര്‍ അറസ്റ്റില്‍

പ്രതികള്‍ ഒരു വര്‍ഷമായി നെടുമങ്ങാട്ട് മദ്രസ നടത്തിവരികയായിരുന്നു

New Update
777

നെടുമങ്ങാട്: മദ്രസയിലെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഉസ്താദുമാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്.

Advertisment

കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടില്‍ എല്‍. സിദ്ധിഖ് (24), തൊളിക്കോട് പുളിമൂട് സബീന മന്‍സിലില്‍ എസ്. മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍പ്രദേശിലെ ഖേരി ജില്ലയില്‍ ഗണേഷ്പുര്‍ ഖൈരിയില്‍ മുഹമ്മദ് റാസാളള്‍ ഹഖ് (30) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ ഒരു വര്‍ഷമായി നെടുമങ്ങാട്ട് മദ്രസ നടത്തിവരികയായിരുന്നു. ഇവിടെ വച്ച് കുട്ടികളെ പലവട്ടം പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയരാക്കുകയായിരുന്നു.  കുട്ടികളുടെ മാതാപിതാക്കള്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും പ്രതികള്‍ കുറ്റം സമ്മതിച്ചില്ല. ഇതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ സി.ഡബ്ല്യു.സിക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട്, ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി.

കാട്ടാക്കട ഡിവൈഎസ്.പി ഷിബു, നെടുമങ്ങാട് എസ്.എച്ച്.ഒ. എ.ഒ. സുനില്‍, എസ്.ഐ സുരേഷ് കുമാര്‍, ഷാജി, സി.പി.ഒമാരായ സി. ബിജു, ദീപ, അജിത്ത് മോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Advertisment