മാന്നാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എം.ഡി.എം.എ, കഞ്ചാവ് വില്‍പ്പന; യുവാവ് പിടിയില്‍

മാന്നാര്‍ കുരട്ടിശേരിപട്ടം കോലക്കല്‍ അമല്‍ സുരേഷാ(23)ണ് പിടിയിലായത്.

New Update
2343555

മാന്നാര്‍: വിദ്യാര്‍ത്ഥികള്‍ക്ക് എം.ഡി.എം.എ, കഞ്ചാവ് എന്നിവ വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. മാന്നാര്‍ കുരട്ടിശേരിപട്ടം കോലക്കല്‍ അമല്‍ സുരേഷാ(23)ണ് പിടിയിലായത്.

Advertisment

പ്രതിയില്‍ നിന്ന് 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ബാംഗളുരുവില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എയും കൊണ്ടുവന്ന് മാന്നാറിലും പരിസരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചില്ലറ വില്‍പന നടത്തി വരികയായിരുന്നു പ്രതി.

ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ പഞ്ചായത്തുകളില്‍ വിവിധ പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടം വ്യാപകമായി നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Advertisment