/sathyam/media/media_files/2025/09/14/oip-1-2025-09-14-13-08-27.jpg)
തിരുവനന്തപുരം: പോലീസിന്റെ ശമ്പളത്തില്‍ നിന്ന് നേരിട്ടുള്ള ഓട്ടോമാറ്റിക് പിരിവുകളെച്ചൊല്ലി സേനയില്‍ ചര്‍ച്ച കൊഴുക്കുന്നു. പോലീസുദ്യോഗസ്ഥരുടെ ക്ഷേമത്തിനുള്ള വിവിധ ഫണ്ടുകളിലേക്കുള്ള സംഭാവന, വരിസംഖ്യ തുകകള്‍ ശമ്പളത്തില്‍ നിന്ന് സ്പാര്‍ക്ക് വഴി നേരിട്ട് പിരിച്ചെടുക്കാന്‍ അനുവദിച്ച് അടുത്തിടെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ ഇത്തരം പിരിവുകളെല്ലാം ശമ്പളത്തില്‍ നിന്ന് നേരിട്ട് കട്ടാവും. ധനവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നേരത്തേ ഒഴിവാക്കിയ നോണ്‍ സ്റ്റാറ്റിയൂട്ടറി റിക്കവറി സംവിധാനമാണ് ഈ സാമ്പത്തിക വര്‍ഷം മുതല്‍ പുനഃസ്ഥാപിച്ചത്.
പോലീസുകാരുടെ വിവിധ ക്ഷേമ ഫണ്ടുകള്‍, സ്‌പോര്‍ട്‌സ് റിക്രിയേഷന്‍ ഫണ്ട്, മെസ്, ക്യാന്റീന്‍, പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പൊലീസ് അസോസിയേഷന്‍ ക്ഷേമ ഫണ്ടുകള്‍ എന്നിവയിലേക്കുള്ള വിഹിതമാണ് ശമ്പളത്തില്‍ നിന്ന് നേരിട്ട് പിടിക്കുക. ഇതിനോട് സേനയില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുണ്ട്. പോലീസിനെയും മറ്റ് യൂണിഫോം സര്‍ക്കുലറുകളെയും പിരിവില്‍ നിന്ന് ധനവകുപ്പ് 2024ജൂണില്‍ ഒഴിവാക്കിയിരുന്നു.
അടിയന്തര ഘട്ടങ്ങളില്‍ രാജ്യത്തെവിടെയും ഏതു സമയത്തും ഡ്യൂട്ടിക്ക് നിയോഗിക്കാമെന്നതിനാല്‍ പൊലീസുകാര്‍ക്ക് ഇത്തരം ഫണ്ടുകളിലേക്ക് നേരിട്ട് പണമടയ്ക്കാന്‍ പ്രയാസമാണെന്നും ക്ഷേമപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്നും പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തില്‍ നിന്ന് നേരിട്ടുള്ള പണപ്പിരിവിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
സര്‍വീസിലിരിക്കെ പരിക്കേല്‍ക്കുന്നവര്‍വര്‍ക്കും മരണപ്പെടുന്നവര്‍ക്കും പോലീസ് വെല്‍ഫെയര്‍ ബ്യൂറോയും സംഘടനകളും നല്‍കുന്ന സഹായവും കുടുംബ സഹായനിധിയും മുടങ്ങുന്ന സാഹചര്യമുണ്ടാവുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഇതുകൂടി സര്‍ക്കാര്‍ പരിഗണിച്ചു. ല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തി.
വരിസംഖ്യ മുടങ്ങിയാല്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് തടസമുണ്ടാവും. മെസ് വിഹിതം മുടങ്ങിയാല്‍ മെസ് കമ്മിറ്റികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. നോണ്‍ സ്റ്റാറ്റിയൂട്ടറി റിക്കവറി സ്പാര്‍ക്ക് വഴി പിരിച്ചെടുക്കാനുള്ള സംവിധാനം പുനസ്ഥാപിക്കാന്‍ കേരളാ ഫിനാന്‍ഷ്യല്‍ കോഡിലെ ചട്ടം 89ല്‍ ഭേദഗതി വേണ്ടിവരും. അതുവരെ സ്പാര്‍ക്ക് സോഫ്റ്റ്വെയറില്‍ ഇതിനാവശ്യമായ മാറ്റം വരുത്തേണ്ടിവരും. ഇതിനായാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.വിവിധ ഫണ്ടുകളിലേക്ക് ഓരോ പോലീസുകാരില്‍ നിന്നും നേരിട്ട് തുക പിരിച്ചെടുക്കുക പ്രായോഗികമ
പോലീസുകാരുടെ ശമ്പളത്തില്‍ നിന്നും വായ്പ തിരിച്ചടവും മറ്റ് ആനുകൂല്യങ്ങളും സ്വകാര്യ ബാങ്ക് വഴി തിരിച്ചുപിടിക്കാന്‍ നേരത്തേ നീക്കമുണ്ടായിരുന്നു. ഇത് പോലീസുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. സ്വകാര്യ ബാങ്കിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ പൊലീസുകാരോട് സമ്മതപത്രം ആവശ്യപ്പെട്ടുവെങ്കിലും എല്ലാവരും നല്‍കിയില്ല. ജില്ലാ പോലീസ് മേധാവിമാരുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം മാറ്റാനായിരുന്നു നീക്കം.
ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ ജില്ലാ പോലീസ് മേധാവിമാരും അതൃപ്തി അറിയിച്ചതോടെ പകരം സംവിധാനം കൊണ്ടുവരുന്നതോടെ പണം പിടിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ട്രഷറിയില്‍ നിന്നും പോലീസുകാരുടെ ശമ്പള അക്കൗണ്ടിലേക്ക് പണം മാറ്റുന്നതിന് മുമ്പ് വിവിധ ആനുകൂല്യങ്ങള്‍, വായ്പ തിരിച്ചടവ് എന്നിവ പിടിക്കാന്‍ സ്വകാര്യ ബാങ്കിനെ ചുമതലപ്പെടുത്തിയത്. സേനയില്‍ എതിര്‍പ്പ് ശക്തമായതോടെ മരവിപ്പിക്കുകയായിരുന്നു.