കരുനാഗപ്പള്ളി: പഴകിയ പച്ചക്കറികള്‍ നല്‍കിയത് ചേദ്യം ചെയ്തതിന് ദമ്പതികളെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പച്ചക്കറി വ്യാപാരി അറസ്റ്റില്‍. തഴവ ഗ്രീന്‍വില്ലയില്‍ സജി(58)യാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി തഴവ പഞ്ചായത്ത് ഓഫിസിന് സമീപം പ്രതി നടത്തുന്ന പച്ചക്കറിക്കടയില്‍ നിന്ന് പച്ചകറിക്കിറ്റ് വാങ്ങിയ തൊടിയൂര്‍ സ്വദേശി ഉണ്ണികൃഷ്ണനും ഭാര്യക്കുമാണ് മര്‍ദ്ദനമേറ്റത്.
പച്ചക്കറിക്കിറ്റില്‍ പഴകിയ പച്ചക്കറികളുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞതോടെ പ്രകോപിതനായ പ്രതി കടയിലുണ്ടായിരുന്ന ഇരുമ്പുവടികൊണ്ട് ഇരുവരുടെയും തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.