വയനാട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത. മാനന്തവാടി സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് ധനസഹായം നല്‍കുന്നത്.
ഭരണാധികാരികള്‍ക്കെതിരെ വിമര്‍ശനവുമായി മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം രംഗത്തെത്തി. വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെടുന്നു. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നല്‍കി പരിഹരിക്കാനാകില്ല. വിഷയം വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധികള്‍ നിയമസഭയിലും ലോക്‌സഭയിലും ഉന്നയിക്കണം. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായുള്ള ശുശ്രൂഷയിലായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം.