New Update
/sathyam/media/media_files/DO3hFWQIXtaUcVmio9LI.jpg)
കോഴിക്കോട്: പുതിയറയിലെ സിനിമാ ഡിസ്ട്രിബ്യൂഷന്‍ കമ്പനി മാനേജറെ തടഞ്ഞുവച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന രണ്ട് യുവാക്കള്‍ പിടിയില്‍. മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബ് (37), താഴേ ചേളാരി സ്വദേശിയായ ബാബുരാജ് (37-ബംഗാളി ബാബു) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
Advertisment
27നാണ് സംഭവം. പാവമണി റോഡിനടുത്തുള്ള ബീവറേജസ് ഔട്ട്ലെറ്റിന് സമീപത്തുവച്ച് ഇവര്‍ പരാതിക്കാരനെ തടഞ്ഞുവച്ച് ബലമായി 0000 രൂപയുടെ മൊബൈല്‍ ഫോണ്‍ കവരുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കസബ പോലീസ് കേസ് എടുക്കുകയും പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us