രാത്രിയില്‍ ചുമ; പല കാരണങ്ങള്‍

ജലദോഷം ഉള്ളപ്പോള്‍ മൂക്കില്‍ നിന്നും സൈനസുകളില്‍ നിന്നും വരുന്ന കഭം തൊണ്ടയില്‍ അടിഞ്ഞു കൂടുകയും ഇത് ചുമയ്ക്ക് കാരണമാകുകയും ചെയ്യും. 

New Update
night

രാത്രിയിലെ ചുമ പലപ്പോഴും സാധാരണ ജലദോഷം, അലര്‍ജി, ആസ്ത്മ, ആസിഡ് റിഫ്‌ലക്‌സ് തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. 

Advertisment

ജലദോഷം ഉള്ളപ്പോള്‍ മൂക്കില്‍ നിന്നും സൈനസുകളില്‍ നിന്നും വരുന്ന കഭം തൊണ്ടയില്‍ അടിഞ്ഞു കൂടുകയും ഇത് ചുമയ്ക്ക് കാരണമാകുകയും ചെയ്യും. 

പൊടി, പൂമ്പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമം തുടങ്ങിയ അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ രാത്രികാല ചുമ കൂട്ടും. ആസ്ത്മ ഉള്ളവരില്‍ ശ്വാസനാളങ്ങള്‍ രാത്രിയില്‍ കൂടുതല്‍ സെന്‍സിറ്റീവ് ആവുകയും ചുമ കൂടുകയും ചെയ്യും. 

ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് മടങ്ങിവരുന്നത് (ആസിഡ് റിഫ്‌ലക്‌സ്) തൊണ്ടയില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചുമയ്ക്ക് കാരണമാകുകയും ചെയ്യും. ജലദോഷം, പനി തുടങ്ങിയ അണുബാധകളും രാത്രികാല ചുമയ്ക്ക് കാരണമാകും. പുക, മലിനീകരണം, വരണ്ട വായു എന്നിവയും ചുമ കൂട്ടും. 

Advertisment