New Update
/sathyam/media/media_files/2026/01/08/04-1459745484-2-banana-flower-1534472313-1537253610-2026-01-08-15-17-17.jpg)
വാഴക്കൂമ്പില്‍ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. വാഴക്കൂമ്പില്‍ അണുനാശക ശേഷിയുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അണുബാധകളെ തടയാന്‍ സഹായിക്കുന്നു.
Advertisment
വാഴക്കൂമ്പില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആര്‍ത്തവ വേദനകള്‍ക്കും വാഴക്കൂമ്പ് ഒരു പരിഹാരമാണ്.
കൂടാതെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഇത് കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു. വാഴക്കൂമ്പില്‍ മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മാനസിക സമ്മര്‍ദ്ദത്തെയും ഉത്കണ്ഠയെയും കുറയ്ക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us